ഓൺലൈൻ ക്ലാസ്സിനു ശേഷം കുട്ടികളുമായുള്ള ആശയ വിനിമയം നടത്തുന്നതിനായി കാസർഗോട്ടെ AJBS Yelkana യിലെ അധ്യാപകനായ ശ്രീ.ജോസ് പ്രസാദ് സാർ എഴുതി തയാറാക്കുന്ന 'ടീച്ചേഴ്സ് നോട്ട് '. കേരളത്തിലെ രണ്ടാം ക്‌ളാസിൽ പഠിപ്പിക്കുന്ന അധ്യാപകർക്കും കുട്ടികൾക്കും അവരുടെ മാതാപിതാക്കൾക്കും അന്നന്നു പഠിപ്പിച്ച കാര്യങ്ങൾ ഇതിലൂടെ എളുപ്പം മനസ്സിലാക്കാനും പിന്നോക്കക്കാരായ കുട്ടികൾക്ക് വായിച്ചു കൊടുക്കാനും സാധിക്കും. ഇന്നത്തെ ക്‌ളാസുമായി ബന്ധപ്പെട്ട കാര്യങ്ങൾ താഴെ നൽകുന്നു.
അണ്ണാൻകുഞ്ഞും ആനമൂപ്പനും
സന്ധ്യ ടീച്ചർ രണ്ട് ചിത്രങ്ങളാണ് പ്രദർശിപ്പിച്ചത്. ഒന്ന് കാട്, അടുത്തത് നാട്.
നമ്മുടെ കുഞ്ഞനണ്ണാന് കാട്ടിലും നാട്ടിലും ഒരുപാട് കൂട്ടുകാരുണ്ട്. അവരിൽ ഇരുപതു പേരെ ടീച്ചർ പരിചയപ്പെടുത്തി.
നാട്ടിലെ കൂട്ടുകാർ
- ആട്
- പൂച്ച
- കാള
- പശു
- താറാവ്
- പട്ടി
- കോഴി
കാട്ടിലെ കൂട്ടുകാർ
- സിംഹം
- കടുവ
- കുറുക്കൻ
- സീബ്ര
- കുരങ്ങൻ
- മുതല
- മാൻ
- പാമ്പ്
- മയിൽ
- പുലി
- ജിറാഫ്
- ആന
- കരടി
കാട്ടിലാണ് കുഞ്ഞനണ്ണാന് കൂട്ടുകാർ കൂടുതലുള്ളത്. ഇവരിൽ കടുവ ഇന്ത്യയുടെ ദേശീയ മൃഗമാണ്, മയിൽ ദേശീയ പക്ഷിയും.
തരം തിരിക്കാം
ആദ്യം നിങ്ങൾക്കറിയാവുന്ന ജീവികളുടെയൊക്കെ പേരെഴുതുക. പിന്നെ അവയെ നാട്ടിൽ കാണുന്നവ, കാട്ടിൽ കാണുന്നവ - എനിങ്ങനെ രണ്ടു കോളത്തിലായി പട്ടികപ്പെടുത്തി എഴുതുക.
കൺമണിയുടെ പാട്ട്
കുട്ടനും കോഴിയും കാക്കയും കുയിലും തമ്മിലുള്ള രസകരമായ ഈ ചോദ്യോത്തരപ്പാട്ട് പാഠപുസ്തകത്തിൻ്റെ പേജ് 96 ൽ ഉണ്ട്. വീട്ടിലുള്ളവരോടൊപ്പം പാടി രസിച്ചോളൂ. വരികൾ കൂട്ടിച്ചേർക്കാനും ശ്രമിക്കൂ.
കഥ
അണ്ണാൻ കുഞ്ഞിൻ്റെയും ആന മൂപ്പൻ്റെയും കഥയുടെ തുടക്കം ആനിമേഷൻ രൂപത്തിൽ നമ്മൾ കണ്ടു.
കാട്ടു ചോലയിൽ വെള്ളം കുടിച്ചു കൊണ്ടിരുന്ന ആനമൂപ്പന് മരച്ചില്ലയിൽ ചാടിച്ചാടി നടന്ന് 'ഛിൽ.. ഛിൽ..' ശബ്ദമുണ്ടാക്കുന്ന അണ്ണാൻ കുഞ്ഞിനെ കണ്ട് ദേഷ്യം വന്നു. അണ്ണാനിരുന്ന മരം സർവശക്തിയുമെടുത്ത് ആന മറിച്ചിട്ടു.
പാവം അണ്ണാൻ കുഞ്ഞിന് എന്തു സംഭവിച്ചിട്ടുണ്ടാവും? കഥയുടെ ബാക്കി അറിയണമെങ്കിൽ പുസ്തകം വായിക്കണം. 79, 80, 81 പേജുകൾ എല്ലാവരും വായിക്കുക.
അർത്ഥമറിയാത്ത വാക്കുകൾക്ക് അടിവരയിട്ടു വെക്കുക, വായിക്കാനറിയാത്തത് മുതിർന്നവരോടു ചോദിക്കുക. ഒരു കഥ ഒറ്റയ്ക്കു വായിക്കുന്നതിൻ്റെ രസം ഒന്നു വേറെ തന്നെയാണ്!
Your Class Teacher