ഓൺലൈൻ ക്ലാസ്സിനു ശേഷം കുട്ടികളുമായുള്ള ആശയ വിനിമയം നടത്തുന്നതിനായി കാസർഗോട്ടെ AJBS Yelkana യിലെ അധ്യാപകനായ ശ്രീ.ജോസ് പ്രസാദ് സാർ എഴുതി തയാറാക്കുന്ന 'ടീച്ചേഴ്സ് നോട്ട് '. കേരളത്തിലെ രണ്ടാം ക്‌ളാസിൽ പഠിപ്പിക്കുന്ന അധ്യാപകർക്കും കുട്ടികൾക്കും അവരുടെ മാതാപിതാക്കൾക്കും അന്നന്നു പഠിപ്പിച്ച കാര്യങ്ങൾ ഇതിലൂടെ എളുപ്പം മനസ്സിലാക്കാനും പിന്നോക്കക്കാരായ കുട്ടികൾക്ക് വായിച്ചു കൊടുക്കാനും സാധിക്കും. ഇന്നത്തെ ക്‌ളാസുമായി ബന്ധപ്പെട്ട കാര്യങ്ങൾ താഴെ നൽകുന്നു.
കാട് ഞങ്ങളുടെ വീട്
കഴിഞ്ഞ ദിവസത്തെ പ്രവർത്തനത്തിൻ്റെ ഉത്തരങ്ങൾ ഒത്തു നോക്കുകയാണ് നമ്മൾ ആദ്യം ചെയ്തത്.
കാവൽക്കാരാവാർ തയ്യാറായ 25 പുലികളിൽ നിന്ന് 17 പേരെയാണ് തിരഞ്ഞെടുത്തത്. ബാക്കിയുള്ളവരുടെ എണ്ണം എത്രയെന്ന് കഴിഞ്ഞ ക്ലാസ്സിൽ കണ്ടെത്തിയിരുന്നു.
അടുത്ത പ്രശ്നം
30 പുലികളിൽ നിന്നും 18 പേരെയാണ് തിരഞ്ഞെടുത്തത്. ബാക്കിയുള്ള പുലികൾ എത്ര?
കുറയ്ക്കുകയാണ് വേണ്ടത്. ഉത്തരം കണ്ടെത്താനുള്ള രണ്ട് രീതികൾ കഴിഞ്ഞ ക്ലാസ്സിൻ്റെ കുറിപ്പിൽ നിങ്ങൾക്കു പറഞ്ഞു തന്നിരുന്നു.
മറ്റൊരു രീതി
30 -
18
എന്ന് എഴുതി കുറയ്ക്കാൻ ശ്രമിച്ചാൽ ഒന്നിൻ്റെ സ്ഥാനത്ത് 0 ത്തിൽ നിന്ന് 8 കുറയ്ക്കാൻ കഴിയില്ല. അതിനാൽ 30 നെ 20 + 10 എന്നും 18 നെ 10 + 8 എന്നും വ്യാഖ്യാനിച്ച് എഴുതി എളുപ്പം ചെയ്യാൻ കഴിയും.
20 + 10 -
10 + 8
എന്നെഴുതി കുറച്ചാൽ എളുപ്പം ഉത്തരം കിട്ടും.
ഒന്നുകളുടെ സ്ഥാനത്ത് 10 - 8 = 2
പത്തുകളുടെസ്ഥാനത്ത് 20 - 10 = 10
ഉത്തരം 10 + 2 = 12
30 - 18 = 12
ശരിയായി മനസ്സിലാകാനായി രണ്ട് ചോദ്യങ്ങൾ കൂടി പരിശോധിക്കാം.
ചോദ്യം 1
36 - 12
ഇതിനെ
30 + 6 -
10 + 2
എന്ന് വിഭജിച്ച് എഴുതി എളുപ്പത്തിൽ ഉത്തരം കണ്ടെത്താം.
ഒറ്റയുടെ സ്ഥാനം 6 - 2 = 4
പത്തിൻ്റെ സ്ഥാനം 30 - 10 = 20
ഉത്തരം 20 + 4 = 24
36 - 12 = 24
ചോദ്യം 2
36 - 18
ഇതിനെ
30 + 6 -
10 + 8
എന്ന് എഴുതി കുറയ്ക്കാൻ ശ്രമിച്ചാൽ ഒന്നുകളുടെ സ്ഥാനത്ത് കുറയ്ക്കാൻ കഴിയില്ല. എന്നാൽ 36 നെ 20 + 16 എന്ന് വ്യാഖ്യാനിച്ചാൽ എളുപ്പം കുറയ്ക്കാൻ കഴിയും.
20 + 16 -
10 + 8
ഒന്നുകളുടെ സ്ഥാനം 16 - 8 = 8
പത്തുകളുടെ സ്ഥാനം 20 - 10 = 10
ഉത്തരം 10 + 8 = 18
36 - 18 = 18
ഇനി നമ്മുടെ പട്ടികയിലുള്ള കാവൽക്കാരാകാൻ തയ്യാറായ കടുവകളുടെ എണ്ണത്തിൽ നിന്ന് തിരഞ്ഞെടുത്തവരുടെ എണ്ണം കുറച്ച് ബാക്കി എത്ര കടുവകളുണ്ടെന്ന് നിങ്ങൾ സ്വയം കണ്ടെത്തുക.
അതുപോലെ പാഠപുസ്തകത്തിലെ 'ബാക്കിയുള്ളവർ എത്ര?' എന്ന പ്രവർത്തനം പൂർത്തിയാക്കുക. (വർക്ക് ഷീറ്റുകൾ അയയ്ക്കാം.)
ഓർമ്മിക്കേണ്ട കാര്യം വ്യവകലന ക്രിയ ചെയ്യുമ്പോൾ ഒന്നുകളുടെ സ്ഥാനത്ത് മുകളിലുള്ള സംഖ്യ ചെറുതാണെങ്കിൽ പത്തുകളുടെ സ്ഥാനത്തു നിന്ന് ഒരു 10 നേക്കൂടി അതിനോടൊപ്പം ചേർക്കണം എന്നതാണ്. പിന്നീട് പത്തുകളുടെ സ്ഥാനങ്ങൾ തമ്മിൽ കുറയ്ക്കുമ്പോൾ നേരത്തേ എടുത്ത 10 നെ ഒഴിവാക്കി വേണം കുറച്ചെഴുതാൻ.
Your Class Teacher