രണ്ടക്ക സംഖ്യകളുടെ സങ്കലനവും വ്യവകലനവും
കണ്ണവൻ കാട്ടിൽ പടക്കങ്ങൾ പൊട്ടിച്ച് പുതുവത്സരാഘോഷം നടക്കുകയാണ്. 10, 12, 14, 16 എന്നീ നമ്പരുകൾ എഴുതിയ മാലപ്പടക്കങ്ങൾ പൊട്ടിയപ്പോൾ പുറത്തു വന്നത് എന്തൊക്കെയാണ്?
10
5 + 5
6 + 4
7 + 3
8 + 2
9 + 1
12
6 + 6
7 + 5
8 + 4
9 + 3
10 + 2
11 + 1
14
7 + 7
8 + 6
9 + 5
10 + 4
11 + 3
12 + 2
13 + 1
16
8 + 8
9 + 7
10 + 6
11 + 5
12 + 4
13 + 3
14 + 2
15 + 1
എലികളുടെ വാഴ കൃഷി
ചിന്നു മുയലിൻ്റെ നഴ്സറിയിൽ നിന്ന് വാഴ തൈകളും വാങ്ങിയാണ് ചിണ്ടനെലിയും ചുണ്ടനെലിയും പോയത്. അവർ അത് തോട്ടത്തിൽ നട്ടു.
5 വരിയിലാണ് ചിണ്ടൻ വാഴ നട്ടത്. ആദ്യ 4 വരിയിൽ 10 വീതം ഉണ്ട്. അവസാന വരിയിൽ 4 ഉം.
ആകെ 40 + 4 = 44 വാഴകൾ
4 വരിയിലാണ് ചുണ്ടൻ വാഴ നട്ടത്. ആദ്യ 3 വരിയിൽ 10 വീതം ഉണ്ട്. അവസാന വരിയിൽ 7 ഉം.
ആകെ 30 + 7 = 37 വാഴകൾ
ആരുടെ തോട്ടത്തിലാണ് കൂടുതൽ വാഴകൾ?
ചിണ്ടൻ്റെ തോട്ടത്തിൽ
എത്രയെണ്ണം കൂടുതലുണ്ട്?
ഇത് കണ്ടു പിടിക്കാൻ 44 ൽ നിന്ന് 37 കുറയ്ക്കണം. അല്ലെങ്കിൽ 37 നോട് എത്ര കൂട്ടിയാൽ 44 കിട്ടുമെന്നു നോക്കണം.
37 + 3 = 40
40 + 4 = 44
37 നോട് 3 ഉം പിന്നെ 4 ഉം കൂട്ടിയാണ് 44 ൽ എത്തിയത്. 3 + 4 = 7
ചിണ്ടൻ്റെ തോട്ടത്തിൽ 7 വാഴകൾ കൂടുതലുണ്ട്
44 - 37 = 7
രണ്ടു തോട്ടത്തിലും കൂടി ആകെ വാഴകളെത്ര?
44 + 37
40 + 30 + 4 + 7
40 + 30 + 11
70 + 11
70 + 10 + 1
80 + 1 = 81
മറ്റൊരു രീതി
44 + 37
(4 + 7)+ (40 + 30)
11 + 70 = 81
എളുപ്പമുള്ള രീതിയിൽ നിങ്ങൾക്ക് ഉത്തരം കണ്ടെത്താം.
മാസങ്ങൾ കഴിഞ്ഞു. വാഴകൾ കുലയ്ക്കാൻ തുടങ്ങി. അപ്പോഴാണ് ശക്തമായ കാറ്റും മഴയും വന്നത്. ചിണ്ടൻ്റെ തോട്ടത്തിലെ 6 വാഴകളും ചുണ്ടൻ്റെ തോട്ടത്തിലെ 8 വാഴകളും ഒടിഞ്ഞു പോയി.
ചിണ്ടൻ്റെ തോട്ടത്തിൽ ഇനി എത്ര വാഴകളുണ്ട്?
44 - 6
44 - 4 = 40
40 - 2 = 38
(4 ഉം 2 ഉം ചേർന്നതാണല്ലോ 6.)
44 - 6 = 38
ചുണ്ടൻ്റെ തോട്ടത്തിൽ ഇനി എത്ര വാഴകളുണ്ട്?
37 - 8
37 - 7 = 30
30 - 1 = 29
(7 ഉം 1 ഉം ചേർന്നതാണല്ലോ 8.)
37 - 8 = 29
രണ്ടു തോട്ടത്തിലും കൂടി ഇപ്പോൾ എത്ര വാഴകളുണ്ട്?
38 + 29
ഉത്തരം നിങ്ങൾ തന്നെ കണ്ടു പിടിക്കണം.
കൂടാതെ പേജ് 85 ലെ 'കൃഷിയിലേക്ക്.. ' എന്ന പ്രവർത്തനവും പേജ് 87 ലെ 'സംഖ്യയെത്ര?' എന്ന പ്രവർത്തനവും നിങ്ങൾ പൂർത്തിയാക്കണം.
അടുത്ത ഗണിത ക്ലാസ്സിൽ 2021 ലെ ഒരു കലണ്ടർ കരുതാൻ മറക്കേണ്ട.
Your Class Teacher