04/12/2020 TEACHER'S NOTE Std 2. Malayalam - 36. ഈ തെറ്റിന് ശിക്ഷയില്ല
ചെടിയുടെ ചിത്രത്തിൽ ഭാഗങ്ങൾ അടയാളപ്പെടുത്തി കാണിച്ചു തന്നു കൊണ്ടാണ് അമൃത ടീച്ചർ ക്ലാസ്സു തുടങ്ങിയത്. വേര്, തണ്ട്, ഇല, പൂവ്, കായ എന്നീ ഭാഗങ്ങൾ നിങ്ങളും അടയാളപ്പെടുത്തിയില്ലേ?
ഇലപ്പാട്ട്
കിട്ടനെലിയുടെ ഇലപ്പാട്ട് നിങ്ങൾക്ക് ഇഷ്ടപ്പെട്ടോ? രണ്ടു വരിയേ അവന് അറിയൂ. ടീച്ചർ 2 വരികൂടി കൂട്ടിച്ചേർത്തു. നിങ്ങൾ ഒരു 4 വരി കൂടി കൂട്ടിച്ചേർക്കില്ലേ?
ഇലയിലയിലയില ആമ്പലില
ഇലയിലയിലയില വാഴയില
ഇലയിലയിലയില പേരയില
ഇലയിലയിലയില മാവില
.....................................
.....................................
.....................................
.....................................
വായന
നേരം വെളുത്തു ..... മുതൽ ...... ഇത്തവണ നാം ക്ഷമിച്ചിരിക്കുന്നു, വരെയുള്ള ഭാഗമാണ് ഇന്ന് വായിച്ചു കേട്ടത്. നിങ്ങളും വായിച്ചല്ലോ. എങ്കിൽ രണ്ട് ചോദ്യങ്ങൾ ആയാലോ?
- ചെടി മോഷണം പോയെന്ന് രാജാവ് മനസ്സിലാക്കിയതെങ്ങനെ?
ഉ: പിറ്റേന്ന് നേരം പുലർന്നപ്പോൾ കാറ്റിന് സുഗന്ധം ഉണ്ടായിരുന്നില്ല.
- കുറ്റവാളികളെ ശിക്ഷിക്കേണ്ടെന്ന് പറഞ്ഞത് ആരാണ്?
ഉ: ..
- ഏതു ഭാഗം നട്ടപ്പോഴാണ് ആ ചെടിക്ക് തൈകൾ ഉണ്ടായത്?
ഉ: ...
ഏതു ഭാഗം മുളയ്ക്കും?
ഇല
ഇലമുളച്ചി
തണ്ട്
ചെമ്പരത്തി, റോസ്, കപ്പ
വിത്ത്
പയർ, ചീര, മത്തൻ, വെണ്ട, പാവൽ
കിഴങ്ങ്
ചേമ്പ്, ചേന, ഇഞ്ചി
വേര്
കറിവേപ്പ്, ശീമപ്ലാവ്, കൊന്ന
വള്ളി
മധുരക്കിഴങ്ങ്
ഓരോ വിഭാഗത്തിലും നിങ്ങൾ കണ്ടെത്തുന്നവ കൂട്ടി ചേർക്കുമല്ലോ.
വിത്ത് നടാം
ഒരു ചിരട്ടയിൽ കുറച്ച് മണ്ണെടുത്ത് പയർ വിത്തുകൾ നട്ടു നോക്കിയാലോ? ദിവസവും കുറച്ച് വെള്ളം തളിച്ചു കൊടുക്കണം.
നിരീക്ഷണക്കുറിപ്പ്
കുറഞ്ഞത് പത്തു ദിവസമെങ്കിലും പാകിയ വിത്തുകൾ നിരീക്ഷണം. ഓരോ ദിവസവും ചെടിക്കുണ്ടാകുന്ന മാറ്റങ്ങൾ നോട്ടുബുക്കിൽ എഴുതണം.
അടുത്ത ക്ലാസ്സിൽ വരുമ്പോൾ കട്ടിയുള്ള ഒരു ഇലയും ക്രയോൺസും കൊണ്ടുവരാൻ മറക്കരുത്. നോട്ട് ബുക്കിൻ്റെ കടലാസിനേക്കാൾ വലിയ ഇലകൾ വേണ്ട.
Your Class Teacher