ഇതുവരെ പ്രസിദ്ധീകരിച്ച Word of the Day കാണുവാൻ ഇനി മുതൽ പുതിയ പേജിൽ ലഭ്യമാകും

Class 2 Teacher's Note 03 December 2020

Mashhari
0
ഓൺലൈൻ ക്ലാസ്സിനു ശേഷം കുട്ടികളുമായുള്ള ആശയ വിനിമയം നടത്തുന്നതിനായി കാസർഗോട്ടെ AJBS Yelkana യിലെ അധ്യാപകനായ ശ്രീ.ജോസ് പ്രസാദ് സാർ എഴുതി തയാറാക്കുന്ന 'ടീച്ചേഴ്സ് നോട്ട് ' ഇന്ന് മുതൽ ഈ ബ്ലോഗിൽ ലഭ്യമാകുന്നു. കേരളത്തിലെ രണ്ടാം ക്‌ളാസിൽ പഠിപ്പിക്കുന്ന അധ്യാപകർക്കും കുട്ടികൾക്കും അവരുടെ മാതാപിതാക്കൾക്കും അന്നന്നു പഠിപ്പിച്ച കാര്യങ്ങൾ ഇതിലൂടെ എളുപ്പം മനസ്സിലാക്കാനും പിന്നോക്കക്കാരായ കുട്ടികൾക്ക് വായിച്ചു കൊടുക്കാനും സാധിക്കും. ഇന്നത്തെ ക്‌ളാസുമായി ബന്ധപ്പെട്ട കാര്യങ്ങൾ താഴെ നൽകുന്നു.

03/12/2020 TEACHER'S NOTE Std 2. Malayalam - 35.  ഈ തെറ്റിന് ശിക്ഷയില്ല
ചേമ്പില പോലെ വെള്ളം വീണാൽ നനയാത്ത മറ്റൊരിലയാണ് അമൃത ടീച്ചർ ആദ്യം കാണിച്ചു തന്നത്; താമരയില.
ഇലകളുടെ ഉപയോഗം എഴുതി വരാൻ പറഞ്ഞിരുന്നു. അതിൻ്റെ ഉത്തരം ടീച്ചർ പറഞ്ഞു തന്നു. നിങ്ങൾ എഴുതാത്തതുണ്ടെങ്കിൽ കൂട്ടി ചേർക്കണേ.
ഇലകൾ എന്തിനൊക്കെ ഉപയോഗിക്കുന്നു?
ഭക്ഷണത്തിന്  [കറി വെക്കാൻ ]
പയറില
ചീരയില
മുരിങ്ങയില
മത്തനില
കാബേജ്
കറിവേപ്പില
മല്ലിയില
ഔഷധമായി  [മരുന്നിന്]
തുളസിയില
ഞവരയില (പനി കൂർക്ക)
വേപ്പില
കയ്യോന്നി
അട ചുടാൻ
വട്ടയില (ഉപ്പിലി)
വാഴയില
തെരളിയില (എടന)
മഞ്ഞളില
ആഹാരം പൊതിയാൻ
വാഴയില
തേക്കില
വട്ടയില
താളിക്ക്  [മുടി കഴുകാൻ]
ചെമ്പരത്തി
ഓരിലത്താളി
പാടത്താളി
വെള്ളില
കളിപ്പാട്ടമുണ്ടാക്കാൻ
തെങ്ങോല
പ്ലാവില
മാവില

ഓലവാച്ച് നിർമാണം
വീഡിയോ കണ്ടല്ലോ. അതുപോലെ ഉണ്ടാക്കി നോക്കൂ. മിക്കവർക്കും ഇത് മുമ്പേ അറിയുന്നതാണ്, അല്ലേ?

കളി
ഒരു കളിയിലൂടെ ടീച്ചർ 4 തരം ഇലകളുടെ ഉപയോഗം പരിചയപ്പെടുത്തി. നിങ്ങൾക്ക് ഏത് ഇലയാണ് കിട്ടിയത്?
വേപ്പില - ഔഷധമായി
ചെമ്പരത്തി - താളിക്ക്
മുരിങ്ങയില - ദക്ഷണമായി
പ്ലാവില - കളിപ്പാട്ടമുണ്ടാക്കാൻ

ചെടിയുടെ ഭാഗങ്ങൾ
വേര്
തണ്ട്
ഇല
പൂവ്
കായ
(നേരത്തെ ചെയ്യാത്തവർ) ഒരു ചെടി വരച്ച് ഈ ഭാഗങ്ങൾ അടയാളപ്പെടുത്തണം.

നട്ടാൽ മുളയ്ക്കുന്നതേതു ഭാഗം?
ചിണ്ടനും കൂട്ടുകാരും കാവൽക്കാരെ കണ്ട് പേടിച്ചോടിയപ്പോൾ ചെടിയുടെ ഓരോരോ ഭാഗങ്ങളുമായാണ് പോയത്. ഈ ഭാഗങ്ങളൊക്കെ നട്ടാൽ മുളയ്ക്കുമോ?
എല്ലാ ചെടികൾക്കും ഒരേ ഭാഗം തന്നെയാണോ നട്ടാൽ മുളയ്ക്കുന്നത്? ഇല നട്ടാൽ മുളയ്ക്കുന്ന ചെടികൾ ഉണ്ടോ?
അന്വേഷിച്ച് കണ്ടെത്താൻ ശ്രമിച്ചു നോക്കൂ. ലഭിച്ച വിവരങ്ങൾ ഒരു പട്ടികയായി എഴുതാം. ഒരു കോളത്തിൽ ചെടികളുടെ പേരും അതിനു നേരേ അടുത്ത കള്ളിയിൽ നട്ടാൽ മുളയ്ക്കുന്ന ഭാഗം ഏതെന്നും എഴുതണം.

രാജാവ് കള്ളൻമാരെ പിടിച്ചോ എന്നറിയേണ്ടേ? അതിനായി കഥ മുഴുവൻ തനിയെ വായിക്കാൻ ശ്രമിച്ചു നോക്കൂ.

Your Class Teacher

Post a Comment

0Comments

Post a Comment (0)

#buttons=(Accept !) #days=(20)

Our website uses cookies to enhance your experience. Check Now
Accept !