രോഗങ്ങൾ - പകരുന്നവയും പകരാത്തവയും
ഓൺലൈൻ ക്ലാസ്സിൽ പങ്കെടുക്കാതെ മാത്തുക്കുട്ടി മാസ്ക്കു പോലും വെക്കാതെ കളിക്കാനിറങ്ങിയതു കണ്ടില്ലേ? അമ്മുക്കുട്ടിയും വിഷ്ണുക്കുട്ടനും കൂടി അവനെ ബോധവൽക്കരിച്ച് ക്ലാസ്സു കാണാൻ പറഞ്ഞയച്ചു.
മാത്തുക്കുട്ടി: അമ്മുക്കുട്ടീ അമ്മുക്കുട്ടീ
കളിയാടീടാൻ വരുമോ നീ
അമ്മു: പാടില്ല കൊറോണയാ
സാമൂഹ്യ അകലം പാലിക്കണം
വിഷ്ണു: മാത്തുക്കുട്ടീ മാത്തുക്കുട്ടീ
മാസ്ക്കില്ലാതെ എങ്ങോട്ടാ?
മാത്തുക്കുട്ടി: സാറ്റു കളിക്കാൻ പോകുന്നൂ ഞാൻ
നീയും കൂടെ പോരുന്നോ?
വിഷ്ണു: മാസ്ക്കില്ലാത്ത നിന്നോട്
കൂടെ വന്നു കളിച്ചെന്നാൽ
കൊറോണയെന്നൊരു ഭീകരൻ
എന്നെ തേടി വന്നീടും
സമ്പർക്കം വഴി വന്നീടാം
ആരിൽ നിന്നും വന്നീടാം
ആർക്കും വേണേൽ വന്നീടാം
എൻ്റെ സുരക്ഷ എൻ കയ്യിൽ
കൊറോണ വരാതിരിക്കാൻ എന്തു ചെയ്യണം?
- മാസ്ക്കു ശരിയായ് വയ്ക്കേണം
- സാനിറ്റൈസർ തേയ്ക്കേണം
- കൈകൾ നന്നായ് കഴുകേണം
- കൊറോണയെ തുരത്തേണം
ജാഗ്രത പാലിക്കുക
പകർച്ചവ്യാധികൾക്കെതിരെ ബോധവൽക്കരിക്കുന്നതിനായി ആനക്കയം പഞ്ചായത്ത് പ്രസിദ്ധീകരിച്ച നോട്ടീസ് കണ്ടില്ലേ?
മഞ്ഞപ്പിത്തം
വയറിളക്കം
ടൈഫോയ്ഡ്
ചിക്കുൻ ഗുനിയ
മലമ്പനി
ഡെങ്കിപ്പനി
മഞ്ഞപ്പനി
എലിപ്പനി
ക്ഷയരോഗം
തുടങ്ങിയവ മഴക്കാലത്താണ് പടർന്നു പിടിക്കുന്നത്. മലിനമായ പരിസരങ്ങളും അവിടെ വളരുന്ന കൊതുക്, ഈച്ച, എലി തുടങ്ങിയ ജീവികളുമാണ് രോഗം പരത്തുന്നത്. വെള്ളത്തിലൂടെയും വായുവിലൂടെയും ചില രോഗങ്ങൾ പകരും.
വെള്ളത്തിലൂടെ പകരുന്ന രോഗങ്ങൾ
കോളറ
ടൈഫോയ്ഡ്
എലിപ്പനി
ഹെപ്പറ്റൈറ്റിസ്
വയറുകടി
പോളിയോമെറ്റിസ്
വായുവിലൂടെ പകരുന്ന രോഗങ്ങൾ
ക്ഷയം
വസൂരി
ചിക്കൻ പോക്സ്
അഞ്ചാംപനി
ആന്ത്രാക്സ്
ഇൻഫ്ലൂവെൻസ
സാർസ്
മുണ്ടിനീര്
ഡിഫ്ത്തീരിയ
വില്ലൻചുമ
കോവിഡ് - 19
ജലദോഷം
പകരാത്ത രോഗങ്ങൾ
തലവേദന
പല്ലുവേദന
ചെവിവേദന
നെഞ്ചുവേദന
പ്രമേഹം
അർബുദം (ക്യാൻസർ)
തുടങ്ങിയ രോഗങ്ങൾ പകരുന്നവയല്ല.
രോഗം വന്നിട്ടു ചികിത്സിക്കുന്നതിനേക്കാൾ നല്ലത് രോഗം വരാതെ നോക്കുകയാണ്. രോഗം പകരുന്ന സാഹചര്യങ്ങൾ നാം ഇല്ലാതാക്കണം.
പട്ടിക
രണ്ട് കോളങ്ങളിലായി പകരുന്ന രോഗങ്ങളുടെയും പകരാത്ത രോഗങ്ങളുടെയും പട്ടിക തയ്യാറാക്കുക എന്നതാണ് ഇന്ന് ചെയ്യാനുള്ള പ്രവർത്തനം. കൂടുതൽ രോഗങ്ങളുടെ പേരുകൾ നിങ്ങൾ കണ്ടെത്തണം.