17/11/2020 Malayalam - 30.
പൊടിതട്ടി നിർമ്മിക്കാം
കഴിഞ്ഞ ദിവസം നമ്മൾ ഈർക്കിൽ കൊണ്ട് ചൂലുണ്ടാക്കാൻ പഠിച്ചിരുന്നു. ഇന്ന് പൊടിതട്ടി ഉണ്ടാക്കുന്നതെങ്ങനെയെന്ന് ഫ്ലോറി മേബെൽ ചേച്ചി നമ്മളെ പഠിപ്പിച്ചു. എല്ലാവരും ഇതുപോലൊന്ന് ഉണ്ടാക്കിയിട്ട് ഫോട്ടോ അയയ്ക്കണേ.
പദകേളി
ഒരു അക്ഷരത്തിൽ തുടങ്ങുന്ന വാക്കുകൾ രണ്ടുപേർ തമ്മിൽ വേഗത്തിൽ പറയുന്നതാണ് പദകേളി. അക്ഷരത്തോടൊപ്പം ചിഹ്നം ചേർന്നാൽ കുഴപ്പമില്ല. ഒരിക്കൽ പറഞ്ഞ വാക്ക് വീണ്ടും പറയാൻ പാടില്ല. പറയാൻ വാക്ക് കിട്ടാതെ വരുന്ന ആൾ കളിയിൽ തോക്കും.
'ക' എന്ന അക്ഷരമുപയോഗിച്ച് കളിച്ച് സന്ധ്യ ടീച്ചർ ജഗ്ഗുവിനെ തോൽപ്പിച്ചതു കണ്ടില്ലേ? പിന്നെ 'ച' എന്ന അക്ഷരം വെച്ച് നിങ്ങൾ ടീച്ചറുമായും കളിച്ചു.
ഈ കളി വീട്ടിലേ മുതിർന്നവരുമായി കളിച്ചു നോക്കിയാലോ? മനസ്സിൽ ധാരാളം വാക്കുകൾ കരുതി വെച്ചിട്ട് വേണം കളിക്കാൻ പോവാൻ.
കളിച്ചാൽ മാത്രം പോര. രണ്ടുപേരും പറയുന്ന വാക്കുകൾ നോട്ട് ബുക്കിൽ എഴുതി വെക്കുകയും അത് അയച്ചു തരികയും വേണം.
ജഗ്ഗുവിനെ സഹായിക്കാമോ?
ജഗ്ഗു ആന കുഞ്ഞനണ്ണാനെ കൂട്ടി പുഴയോരത്തെ ചപ്പുചവറുകൾ നിറഞ്ഞ ഭാഗം കൃഷി ചെയ്യാനായി വൃത്തിയാക്കിയെടുത്തു. എന്നാൽ ആളുകൾ വീണ്ടും അവിടെ ചപ്പു ചവറുകൾ കൊണ്ടിടുകയാണ്. ഈ പ്രശ്നത്തിന് ഒരു പരിഹാരമുണ്ടാക്കാമോ?
അറിയിപ്പ് ബോർഡ് തയ്യാറാക്കാം
ഇവിടെ ചപ്പുചവറുകൾ ഇടരുത് എന്നൊരു അറിയിപ്പ് ബോർഡ് അവിടെ സ്ഥാപിക്കാം, അല്ലേ?
ടീച്ചർ ബോർഡ് തയ്യാറാക്കിയതു പോലെ നിങ്ങളും ശ്രമിച്ചു നോക്കൂ. ചില കാര്യങ്ങൾ ശ്രദ്ധിക്കണം.
- ആവശ്യത്തിന് വലിപ്പമുള്ള ചാർട്ട് മുറിച്ചെടുക്കണം
- വലിയ അക്ഷരത്തിൽ വൃത്തിയായി എഴുതണം
- നാലു ഭാഗത്തും ബോർഡർ കൊടുക്കാം
- വരയ്ക്കാൻ സ്കെയിൽ ഉപയോഗിക്കാം
- നിറങ്ങൾ ഉപയോഗിക്കാം
- ചിത്രങ്ങൾ വരച്ചോ ഒട്ടിച്ചോ ചേർക്കാം
സ്ക്കൂളിൽ എവിടെയൊക്കെ അറിയിപ്പ് ബോർഡുകൾ ആവശ്യമുണ്ട്?
പൂന്തോട്ടത്തിൽ : പൂക്കൾ പറിക്കരുത്
പൈപ്പിനടുത്ത് : വെള്ളം പാഴാക്കരുത്
കളിസ്ഥലത്ത് :
ആവശ്യമുള്ളിടത്തൊക്കെ സ്ഥാപിക്കാൻ വേണ്ട അറിയിപ്പ് ബോർഡുകൾ തയ്യാറാക്കി വെച്ചോളൂ. സ്ക്കൂൾ തുറക്കുമ്പോൾ നമുക്കതൊക്കെ യഥാസ്ഥാനത്ത് വെക്കാം.
കണ്ണിൽ പൊടി വീണാൽ
കരഞ്ഞുകൊണ്ട് ജഗ്ഗു വീണ്ടും വന്നു. കണ്ണിൽ കരടു വീണതാണ്. കരടു വീണപ്പോൾ അവൻ കണ്ണു തിരുമ്മിയതാണ് പ്രശ്നമായത്.
കണ്ണിൽ പൊടിയോ കരടോ വീണാൽ കൈകൊണ്ട് തിരുമ്മരുത്. വെള്ളം കൊണ്ട് കണ്ണ് നന്നായി കഴുകുക. പെൻസിലോ ഈർക്കി ലോ കൊണ്ട് കരട് എടുക്കാനും ശ്രമിക്കരുത്.
Your Class Teacher