11/11/2020 Mathematics - 29.
പൂക്കൾ തേടി(യൂണിറ്റ് 4)
നമ്മളിന്ന് പുതിയ യൂണിറ്റ് പഠിച്ചു തുടങ്ങുകയാണ്.
കണ്ണവൻ കാട്ടിലെ വാർത്തകൾ കണ്ടായിരുന്നു ക്ലാസ്സിൻ്റെ തുടക്കം. കേശൻ രാജാവിൻ്റെ കൊട്ടാരത്തിലെ പൂന്തോട്ടത്തിൽ നിന്നും വിശേഷപ്പെട്ട ഒരു പൂച്ചെടി മോഷണം പോയത്രേ. കള്ളനെയും പിടിച്ചു. അത് നമ്മുടെ ചിണ്ടനെലിയാണ്. ചിണ്ടനെലി തൻ്റെ തോട്ടത്തിൽ ആ ചെടി നട്ടുവളർത്തി. പൂ വിരിഞ്ഞപ്പോൾ പൂമണം കാട്ടിലെങ്ങും പരുന്നു. അങ്ങനെയാണ് കള്ളനെ പിടികിട്ടിയത്. എന്നാൽ നല്ലവനായ കേശൻ രാജാവ് ചിണ്ടനെ വെറുതെ വിട്ടു. എന്തുകൊണ്ടെന്നോ? അവൻ ചെടി നശിപ്പിക്കുകയല്ല, നട്ടുവളർത്തുകയാണല്ലോ ചെയ്തത്. മറ്റൊരു വാർത്ത കൂടിയുണ്ട്. കേശൻ രാജാവിൻ്റെ അൻപതാം പിറന്നാൾ അടുത്തെത്തി. കൊട്ടാരം പൂക്കൾ കൊണ്ട് അലങ്കരിക്കണം.
പൂക്കണക്ക്🌹 🌻
ചിന്നു മുയലും മിന്നു മുയലും പൂക്കൾ ശേഖരിക്കാനിറങ്ങി. ചുവന്ന പൂക്കളാണ് ചിന്നു ശേഖരിക്കുന്നത്, മിന്നു ശേഖരിക്കുന്നത് മഞ്ഞപ്പൂക്കളും.
ചിന്നു ശേഖരിച്ചത്
ഒരു കൂടയിൽ 10 വീതം 5 കൂട. 5 പൂക്കൾ വേറെയും.
10 + 10 + 10 + 10 + 10 = 50
50 + 5 = 55
മിന്നു ശേഖരിച്ചത്
ഒരു കൂടയിൽ 10 വീതം 4 കൂട. 4 പൂക്കൾ വേറെയും.
10 + 10 + 10 + 10 = 40
40 + 4 = 44
രണ്ടു പേരും ശേഖരിച്ച പൂക്കളെ 10 എണ്ണം വീതം വരിയായി ക്രമീകരിച്ചപ്പോൾ 9 വരി മുഴുവനായി, എന്നാൽ പത്താമത്തെ വരിയിൽ ഒരു പൂവിൻ്റെ കുറവുണ്ട്.
90 + 9 = 99
പഞ്ചവർണക്കിളി ഒരു മഞ്ഞപ്പൂവു കൂടി കൊടുത്തു. ഇപ്പോൾ പൂക്കളുടെ എണ്ണം 100 ആയി.
99 + 1 = 100
അവർ നൂറു പൂക്കൾ ഒരു വലിയ കുട്ടയിലാക്കി. അപ്പോഴതാ നൂറു വീതം പൂക്കൾ നിറച്ച കുട്ടകളുമായി വേറെയും കൂട്ടുകാർ പാട്ടും പാടി വരുന്നു. അവരുടെ കൈയിൽ ഒന്നിലേറെ കുട്ടകളുണ്ട്.
പാട്ട്
കണ്ണവൻ കാട്ടിലെ കേശൻ മൂപ്പന്
ആരും കൊതിക്കുന്ന പൂവു വേണം
കിട്ടുക്കുറുക്കൻ്റെ കുട്ടയിലുണ്ട്
ചിന്നു മുയലിൻ്റെ വട്ടിയിലുണ്ട്
ഒത്തിരിയൊത്തിരി പൂക്കളുണ്ട്
പുഞ്ചിരിപ്പൂക്കളിൽ തേനുമുണ്ട്!
കേശൻ മൂപ്പനായ് കാണിക്ക വെക്കാൻ
കാട്ടിലെ കൂട്ടരും കൂട്ടിനുണ്ട്
ആ... കൂട്ടരെ കൊട്ടയിൽ പൂവുമുണ്ട്!
നൂറുകൾ ചേർന്നാൽ
ഓരോരുത്തരും കൊണ്ടുവന്ന പൂക്കൾ എത്ര വീതം ഉണ്ടെന്നു നോക്കാം. ഒരു കൂടയിൽ 100 പൂക്കളാണെന്ന് ഓർമ വേണം, കേട്ടോ.
ചിന്നു മുയൽ : 1 കൂട 100 പൂക്കൾ
കാട്ടുക്കുറുക്കൻ : 4 കൂട
100 + 100 + 100 + 100 = 400 400 പൂക്കൾ
ചിണ്ടൻ നായ : 6 കൂട 600 പൂക്കൾ
വമ്പൻ കരടി : 5 കൂട 500 പൂക്കൾ
മിട്ടു മാൻ : 2 കൂട 200 പൂക്കൾ
നീലിപ്പൂച്ച : 8 കൂട 800 പൂക്കൾ
കുഞ്ഞനാന : 3 കൂട 300 പൂക്കൾ
ചിന്നൻ കുതിര : 9 കൂട 900 പൂക്കൾ
ചെമ്പൻ ചെന്നായ : 7 കുട 700 പൂക്കൾ
- ഏറ്റവും കൂടുതൽ പൂക്കൾ കൊണ്ടുവന്നത് ആരാണ്?
ചിന്നൻ കുതിര, 900 പൂക്കൾ.
- ഏറ്റവും കുറവ് പൂക്കൾ കൊണ്ടുവന്നതാര്?
ചിന്നു മുയൽ, 100 പൂക്കൾ.
ചെറുതിൽ നിന്ന് വലുതിലേക്ക്
ഇവർ കൊണ്ടുവന്ന പൂക്കളുടെ എണ്ണത്തെ ചെറുതിൽ നിന്ന് വലുതിലേക്ക് ക്രമീകരിച്ചാലോ?
100, 200, 300, ---, ---
ബാക്കി നിങ്ങൾ തന്നെ കണ്ടെത്തി എഴുതണേ.
തുടർ പ്രവർത്തനങ്ങൾ
Textbook Page Number 61
Your Class Teacher