ഇന്നത്തെ ക്‌ളാസ് കണ്ടോ കൂട്ടുകാരെ? എല്ലാവർക്കും ക്‌ളാസ് ഇഷ്ടമായോ? എങ്കിൽ അതുമായി ബന്ധപ്പെട്ട ചില പ്രവർത്തനങ്ങൾ ചെയ്താലോ? തയാറാണോ എല്ലാവരും?
കണക്കുബുക്കിൽ ചെയ്യേണ്ടത്...
1. നിങ്ങളുടെ കണക്ക് ബുക്കിൽ ഒൻപത് / Nine ഉപയോഗിച്ച് പെൺകുട്ടിയെ / പുഴുവിനെ ചിത്രം വരയ്‌ക്കൂ
2. ഒൻപത് ചതുരം വരച്ചു അതിന് നിറം കൊടുത്ത് അടിയിൽ ഒൻപത് / Nine എന്ന് എഴുതൂ.
3. ഏതെങ്കിലും വസ്തുവിന്റെ ഒൻപത് ചിത്രങ്ങൾ കണക്ക് ബുക്കിൽ ഒട്ടിച്ചു അടിയിൽ ഒൻപത് / Nine എന്ന് എഴുതൂ
4. ഒൻപത് - 9 / Nine - 9 എന്ന് അടുത്ത രണ്ട് പേജിൽ താഴെ വരെ എഴുതൂ ഒൻപതുമായി ബന്ധപ്പെട്ട പാട്ടുകൾ കേൾക്കാം