ഇന്നത്തെ ക്‌ളാസ് കണ്ടോ കൂട്ടുകാരെ? എല്ലാവർക്കും ക്‌ളാസ് ഇഷ്ടമായോ? എങ്കിൽ അതുമായി ബന്ധപ്പെട്ട ചില പ്രവർത്തനങ്ങൾ ചെയ്താലോ? തയാറാണോ എല്ലാവരും?
ഈ വരികളുടെ ഈരടികൾ ശേഖരണ പുസ്തകത്തിൽ എഴുതാം
എത്ര സുന്ദരമെത്ര സുന്ദരമെന്റെ മലയാളം -
മുത്തു പവിഴങ്ങൾ കൊരുത്തൊരു പൊന്നു നൂൽ പോലെ
മണ്ണിൽ വീണു കുരുത്ത നെന്മണി വിത്തു മുള പൊട്ടി
മിന്നുമീരില വീശിടുമ്പോൾ എത്ര ഈരടികൾ
മണ്ണിൽ വേർപ്പു വിതച്ചവർ തൻ ഈണമായ് വന്നു
അന്നു പാടിയ പാട്ടിലൂഞ്ഞാലാടി മലയാളം
ആവണിപ്പാടം കുളിച്ചു തോര്‍ത്തി
മുടിയാകെ വിടര്‍ത്തിയുലര്‍ത്തി നിന്നു
പെറ്റഴുന്നേറ്റു വേയ്തിട്ടു കുളിച്ചൊരു
പെണ്മണിയെപ്പോല്‍ തെളിഞ്ഞു നിന്നു
ആയമ്മയെ കാണാന്‍ അക്കരെ ഇക്കരെ
ആ വഴി ഈ വഴി ആരു വന്നു
ഓരോരോ പായാരം തങ്ങളില്‍ ചൊല്ലി
ഓരായിരം കിളി ഒത്തുവന്നു
ഓരായിരം കിളി ഒത്തുവന്നു
ഒഎൻ.വി കുറുപ്പിനെക്കുറിച്ചു ഒരു കുറിപ്പ് തയാറാക്കുക..
ഈ ക്ലാസുമായി ബന്ധപ്പെട്ട് വിവിധ സ്‌കൂളുകളും അധ്യാപക കൂട്ടായിമകളും ഉണ്ടാക്കിയ PDF വർക്ക് ഷീറ്റുകൾ അവർ പ്രസിദ്ധീകരിക്കുന്ന മുറയ്‌ക്ക് ഇവിടെ ലഭ്യമാകുന്നതാണ്...