ഇന്നത്തെ ക്‌ളാസ് കണ്ടോ കൂട്ടുകാരെ? എല്ലാവർക്കും ക്‌ളാസ് ഇഷ്ടമായോ? എങ്കിൽ അതുമായി ബന്ധപ്പെട്ട ചില പ്രവർത്തനങ്ങൾ ചെയ്താലോ? തയാറാണോ എല്ലാവരും?
കണക്കുബുക്കിൽ ചെയ്യേണ്ടത്...
1. നിങ്ങളുടെ കണക്ക് ബുക്കിൽ എട്ട് ഉപയോഗിച്ച് ഒരു കരടിയുടെ ചിത്രം വരയ്‌ക്കൂ
2. എട്ട് ചതുരം വരച്ചു അതിന് നിറം കൊടുത്ത് അടിയിൽ എട്ട് / Eight എന്ന് എഴുതൂ.
3. ഏതെങ്കിലും വസ്തുവിന്റെ എട്ട് ചിത്രങ്ങൾ കണക്ക് ബുക്കിൽ ഒട്ടിച്ചു അടിയിൽ എട്ട് / Eight എന്ന് എഴുതൂ
4. എട്ട് - 8 / Eight - 8 എന്ന് അടുത്ത രണ്ട് പേജിൽ താഴെ വരെ എഴുതൂ
ഈ ക്ലാസുമായി ബന്ധപ്പെട്ട് വിവിധ സ്‌കൂളുകളും അധ്യാപക കൂട്ടായിമകളും ഉണ്ടാക്കിയ PDF വർക്ക് ഷീറ്റുകൾ അവർ പ്രസിദ്ധീകരിക്കുന്ന മുറയ്‌ക്ക് ഇവിടെ ലഭ്യമാകുന്നതാണ്...