ഇന്നത്തെ ക്‌ളാസ് കണ്ടോ കൂട്ടുകാരെ? എല്ലാവർക്കും ക്‌ളാസ് ഇഷ്ടമായോ? എങ്കിൽ അതുമായി ബന്ധപ്പെട്ട ചില പ്രവർത്തനങ്ങൾ ചെയ്താലോ? തയാറാണോ എല്ലാവരും?
1. ഏഴ് എന്ന സംഖ്യയുമായി ബന്ധപ്പെട്ട പാട്ട് കേൾക്കാം..https://lpsahelper.blogspot.com/2020/07/number-7.html
2. തീപ്പെട്ടിക്കൂടുകളിൽ ഒന്നു മുതൽ ഏഴ് വരെയുള്ള സംഖ്യകൾ എഴുതി ഒട്ടിക്കൂ... ആ സംഖ്യകളെ ഒന്ന് മുതൽ ഏഴ് വരെ ക്രമമായി അടുക്കി തീവണ്ടി ഉണ്ടാക്കൂ...
ഈ ക്ലാസുമായി ബന്ധപ്പെട്ട് വിവിധ സ്‌കൂളുകളും അധ്യാപക കൂട്ടായിമകളും ഉണ്ടാക്കിയ PDF വർക്ക് ഷീറ്റുകൾ അവർ പ്രസിദ്ധീകരിക്കുന്ന മുറയ്‌ക്ക് ഇവിടെ ലഭ്യമാകുന്നതാണ്...