കുട്ടിക്ക് തത്തയെക്കുറിച്ചുള്ള മോഹം എന്തായിരുന്നു?
തത്തകുഞ്ഞിനെ അക്ഷരങ്ങളൊക്കെ പഠിപ്പിച്ചു മനുഷ്യരെപ്പോലെ സംസാരിപ്പിക്കണം എന്നതായിരുന്നു കുട്ടിയുടെ മോഹം.
കൂട്ടിൽ കിടന്ന തത്തകുഞ്ഞു ചിറകടിച്ചു ബഹളം വച്ചു- തത്തക്കുഞ്ഞിന്റെ വിഷമങ്ങൾ എന്തെല്ലാം?
അവന് ആകാശത്തിൽ പറന്നുനടക്കണം, അമ്മയെയും അച്ഛനെയും സഹോദരങ്ങളെയും കണ്ടിട്ട് ഒരുപാട് നാളായി.
"ഒരു ദിവസം സ്‌കൂളിൽ നിന്ന് വന്നപ്പോൾ തത്തകുഞ്ഞിനെ കൂട്ടിൽ കണ്ടില്ല." അപ്പോൾ കുട്ടി അമ്മയോട് എന്തെല്ലം ചോദിച്ചിരിക്കും?
കുട്ടി :- അമ്മേ എന്റെ തത്തക്കുഞ്ഞു എവിടെ?
അമ്മ :- അത് പറന്നുപോയി
കുട്ടി :- എങ്ങനെ?
അമ്മ :- തത്തക്കുഞ്ഞിന്റെ അമ്മയും അച്ഛനും വന്നിരുന്നു. അവർ കൂട് കൊത്തിത്തുറന്ന് തത്തകുഞ്ഞിനെ കൂട്ടിൽ നിന്നും രക്ഷപെടുത്തി കൊണ്ടുപോയി.