ലോക്ഡൗണിൻറെ പശ്ചാത്തലത്തിൽ അവധിക്കാലം വീടിനുള്ളിൽ തന്നെ ചെലവഴിക്കേണ്ടി വന്ന കുട്ടികളുടെ സർഗ്ഗശേഷികൾ പ്രകാശിപ്പിക്കുന്നതിന് അവസരം നൽകിക്കൊണ്ട് പൊതുവിദ്യാഭ്യാസ വകുപ്പ് നടപ്പിലാക്കിയ 'അക്ഷര വൃക്ഷം' പദ്ധതിക്ക് ലഭിച്ച പ്രതികരണം വിസ്മയകരമാണ്. ശുചിത്വം, പരിസ്ഥിതി, രോഗ പ്രതിരോധം എന്നീ വിഷയങ്ങളെ ആധാരമാക്കി കഥ, കവിത, ലേഖനം എന്നീ ഇനങ്ങളിലായി ഒട്ടനേകം രചനകളാണ് ലഭിച്ചത്.
ഈ പദ്ധതിയിൽ പങ്കാളികളായ കുട്ടികളെയും അവർക്ക് ആവശ്യമായ പിന്തുണ നൽകിയ അധ്യാപകരെയും ചുരുങ്ങിയ ദിവസങ്ങൾക്കുള്ളിൽ രണ്ട് സമാഹാരങ്ങൾ പ്രസിദ്ധീകരിക്കുന്നതിന് അക്ഷീണം പ്രയത്നിച്ച എസ്.സി.ഇ.ആർ.ടി., കൈറ്റ്, സർവ്വശിക്ഷാ കേരളം എന്നീ സ്ഥാപനങ്ങളുടെ മേധാവികളെയും ജീവനക്കാരെയും നിറഞ്ഞ ഹൃദയത്തോടെ അഭിനന്ദിക്കുന്നു.
താഴെ നിങ്ങൾക്ക് അക്ഷരവൃക്ഷം പദ്ധതിയുടെ ഭാഗമായി ഒന്ന് മുതൽ നാല് വരെയുള്ള ഭാഗങ്ങളായി പ്രസിദ്ധീകരിച്ച രചനകൾ വായിക്കാം...