
കേരളപ്പിറവിയുമായി ബന്ധപ്പെട്ട് സ്കൂളുകളിൽ ക്വിസ് മത്സരങ്ങൾ നടത്താറുണ്ട്. അതിന് ആവശ്യമായ ചോദ്യങ്ങൾ താഴെ നൽകുന്നു.
1. കേരളസംസ്ഥാനം നിലവിൽ വന്ന തിയതി?
1956 നവംബർ 1
2. കേരളത്തിലെ ജില്ലകളുടെ എണ്ണം?
14
3. കേരളത്തിലെ ഏറ്റവും വലിയ ജില്ല ?
ഇടുക്കി (രണ്ടാമത്തെ വലിയ ജില്ല :- പാലക്കാട്)
4. കേരളത്തിന്റെ ഔദ്യോഗിക മൃഗം ഏത്?
ആന
5. കേരളത്തിന്റെ ഔദ്യോഗികപക്ഷി ഏത്?
മലമുഴക്കി വേഴാമ്പൽ
6. കേരളത്തിന്റെ ഔദ്യോഗികമത്സ്യം ഏത്?
കരിമീൻ
7. കേരളത്തിന്റെ ഔദ്യോഗികവൃക്ഷം ഏത്?
തെങ്ങു
8. കേരളത്തിന്റെ ഔദ്യോഗിക പുഷ്പം ഏത്?
കണിക്കൊന്ന
9. കേരളത്തിന്റെ ഔദ്യോഗിക പാനീയം ഏത്?
ഇളനീർ
10. കേരളത്തിന്റെ ഔദ്യോഗിക ശലഭം ഏത്?
ബുദ്ധമയൂരി
11. കേരളത്തിലെ നദികളുടെ എണ്ണം എത്രയാണ്?
44
12. പടിഞ്ഞാറോട്ട് ഒഴുകുന്ന നദികളുടെ എണ്ണം?
41
13. കിഴക്കോട്ട് ഒഴുകുന്ന നദികളുടെ എണ്ണം?
3
14. ഏറ്റവും നീളം കൂടിയ നദി?
പെരിയാർ
15. ഏറ്റവും നീളം കുറഞ്ഞ നദി?
മഞ്ചേശ്വരം പുഴ
16. ഏറ്റവും വടക്കേ അറ്റത്തുള്ള നദി?
മഞ്ചേശ്വരം പുഴ
17. ഏറ്റവും തെക്കേ അറ്റത്തുള്ള നദി?
നെയ്യാർ
18. കേരളത്തിലെ കായലുകളുടെ എണ്ണം?
34
19. കേരളത്തിലെ ഏറ്റവും വലിയ കായൽ?
വേമ്പനാട് കായൽ
20. ഏറ്റവും വലിയ ശുദ്ധജല തടാകം?
ശാസ്താം കോട്ട
21. ശാസ്താം കോട്ട കായൽ സ്ഥിതി ചെയ്യുന്ന ജില്ല ?
കൊല്ലം
22. ഏറ്റവും ചെറിയ ശുദ്ധജല തടാകം?
പൂക്കോട് തടാകം
23. പൂക്കോട് തടാകം സ്ഥിതിചെയ്യുന്ന ജില്ല ?
വയനാട്
24. ഏറ്റവും ഉയരത്തിൽ സ്ഥിതിചെയ്യുന്ന തടാകം?
പൂക്കോട്
25. കേരളത്തിൽ ഏറ്റവും കൂടുതൽ കാണപ്പെടുന്ന മണ്ണിനം?
ലാറ്ററൈറ്റ്
Kerala Quiz - 05 (കേരളപ്പിറവി ക്വിസ്)
I sweet quiz
ReplyDeleteNot say "I sweet quiz "you say what a sweet quiz
DeleteI love quiz
ReplyDeleteI love too
Delete