തെങ്ങിൽ നിറയെ തേങ്ങ
മാവിൽ നിറയെ മാങ്ങ
മാങ്ങയ്ക്കരികിൽ മൂങ്ങ
മോങ്ങുന്നുണ്ടേ മൂങ്ങ
മാങ്ങ നല്ല മാങ്ങ
പഴുപഴുത്ത മാങ്ങ
മധുരമുള്ള മാങ്ങ
ആർക്കുവേണം മാങ്ങ
ഞങ്ങടെ വീട്ടിൽ തെങ്ങുണ്ട്
തെങ്ങിൻറെ ചോട്ടിൽ തത്തയുണ്ട്
തെങ്ങിൽ തേങ്ങ കിടപ്പുണ്ട്
തെങ്ങിൽ കേറാനാരുണ്ട്?
തേങ്ങയുള്ള തെങ്ങിലൊരു
മൂങ്ങ വന്നിരുന്നു
തേങ്ങയൊന്നു താഴെവീണു
മൂങ്ങയൊന്നു തേങ്ങി