കുട്ടിത്തം - ബാല്യം

Harikrishnan
0

കുട്ടികൾക്ക് കുട്ടിത്തം ഒരവകാശമാണ്..
കളിപ്പാട്ടം പൊട്ടിക്കുന്നവനാണ് കുട്ടി.
ചുമരിൽ വരക്കുന്നവനാണ് കുട്ടി..
ചുമർ വൃത്തികേടാവുകയല്ല  മറിച്ച് കോറി വരച്ച് കോറി വരച്ച് അവൻ ജീവിതത്തിലേക്ക് കേറി വരികയാണ്.

അവർ ചെളിയിൽ കുഴയട്ടെ, മഴ കൊണ്ട് പനി പിടിക്കട്ടെ ,വസ്ത്രം മുഴുവൻ കറയാക്കി പൊടിപിടിച്ച മുഖവുമായി സ്കൂളിൽ നിന്നും വരട്ടെ.
മരത്തിൽ കയറട്ടെ
മറിഞ്ഞു വീഴട്ടെ
പാടത്തിറങ്ങട്ടെ
പട്ടം പറത്തട്ടെ

കാരണം 'പൊട്ടാതെ തകരാതെ അലമാരയിലിരിക്കുന്ന കളിപ്പാട്ടങ്ങൾ പൊട്ടിത്തകർന്നു പോയ ഒരു ബാല്യത്തിന്റെ സൂചനകളാണ്..

വളർത്തലല്ല വളരാൻ അനുവദിക്കലാണ് വേണ്ടത്...

Post a Comment

0Comments

Post a Comment (0)

#buttons=(Accept !) #days=(20)

Our website uses cookies to enhance your experience. Check Now
Accept !