പ്രൈമറി ക്ളാസിലെ കുട്ടികളുടെ മലയാള ഭാഷാശേഷി ലക്ഷ്യമിട്ടാണ് മലയാളത്തിളക്കം പദ്ധതി ആസൂത്രണം ചെയ്തിരിക്കുന്നത്. കഥകള്‍, സംഭാഷണങ്ങള്‍, പാട്ടുകള്‍, വീഡിയോ ദൃശ്യങ്ങള്‍, ചിത്രങ്ങള്‍, പാവകള്‍ ഉള്‍പ്പെടെയുള്ള പഠനോപകരണങ്ങള്‍ പ്രയോജനപ്പെടുത്തി തികച്ചും ശിശുകേന്ദ്രീകൃതരീതിയിലാണ് ക്ളാസ് കൈകാര്യം ചെയ്യുന്നത്. രണ്ടുദിവസം കൊണ്ടുമാത്രം മാതൃഭാഷ എഴുതുന്നതിലും വായിക്കുന്നതിലും അത് സര്‍ഗാത്മകമായി ഉപയോഗിക്കുന്നതിലും പ്രകടമായ മാറ്റമാണ് കാണുന്നതെന്ന് പരിശീലനത്തില്‍ പങ്കെടുക്കുന്ന അധ്യാപകരും രക്ഷിതാക്കളും അഭിപ്രായപ്പെടുന്നു. പൊതുവിദ്യാഭ്യസസംരക്ഷണയജ്ഞത്തിന്റെ ഭാഗമയാണ് "മലയാളത്തിളക്കം” പദ്ധതി സര്‍വശിക്ഷാ അഭിയാന് നടപ്പിലാക്കുന്നത്.
Download HANDBOOK
അറിയിപ്പ് :- ഈ സൈറ്റിൽ പ്രസിദ്ധീകരിച്ച പോസ്റ്റുകളുടെ സ്ക്രീൻ ഷോർട്ട് എടുത്ത് PDF ആക്കുന്നത് ശ്രദ്ധയിൽ പെട്ടിരിക്കുന്നു സൈറ്റിൽ പ്രസിദ്ധീകരിച്ച ചില മെറ്റീരിയലുകൾ വിവിധ അധ്യാപക കൂട്ടായ്മകളിൽ നിന്നുള്ളതാണ്. സൈറ്റിൽ പ്രസിദ്ധീരിച്ച പോസ്റ്റുകളിൽ ആർക്കെങ്കിലും എന്തെങ്കിലും പ്രശ്നമുണ്ടെങ്കിൽ, ദയവായി 8921168848 എന്ന നമ്പറിൽ എന്നെ ബന്ധപ്പെടുക, അതുവഴി എനിക്ക് ആ പോസ്റ്റുകൾ പരിഷ്ക്കരിക്കാനോ നീക്കം ചെയ്യാനോ കഴിയും.
Post A Comment:
0 comments: