മതപരമോ സാമൂഹികമോ ആയ വിശ്വാസങ്ങളെ ആധാരമാക്കി ദേവതാ പ്രീണനം, സന്താനലാഭം, രോഗശാന്തി, സമ്പല്‍സമൃദ്ധി, ബാധോച്ചാടനം തുടങ്ങിയ ആവശ്യങ്ങള്‍ക്കായി അവതരിപ്പിക്കുന്നവയാണ് ഈ കലാരൂപങ്ങളില്‍ ഭൂരിഭാഗവും. പാട്ട്, നൃത്തം, നാടന്‍ വാദ്യോപകരണങ്ങളുടെ അകമ്പടി, ബഹുവര്‍ണ കളങ്ങള്‍, നാടന്‍ രീതിയിലുള്ള അലങ്കാരങ്ങള്‍ ഇവയൊക്കെയാണ് പ്രത്യേകതകള്‍. വളരെ സങ്കീര്‍ണ്ണമായ താന്ത്രിക അനുഷ്ഠാനങ്ങളും ഇവയില്‍ പെടും. മതപരം, അര്‍ധമതപരം എന്നിങ്ങിനെ കേരളീയ അനുഷ്ഠാനകലകള്‍ തരം തിരിക്കപ്പെട്ടിട്ടുണ്ട്.
അന്തം ചാര്‍ത്ത്, അന്നക്കളി, അയ്യപ്പന്‍പാട്ട്, അര്‍ജുനനൃത്തം, അറബനമുട്ട്, ഐവര്‍കളി, ഒപ്പന, ഓട്ടന്‍തുള്ളല്‍, കഥകളി, കളമെഴുത്ത്, കളമ്പാട്ട്, കളിയാട്ടം, കണ്ണേറുപാട്ട്, കണ്യാര്‍കളി, കാവടിയാട്ടം, കാക്കാരിശ്ശി നാടകം, കുത്തിയോട്ടം, കുമ്മാട്ടി, കുമ്മി, കുറത്തിയാട്ടം, കൃഷ്ണാട്ടം, ഗദ്ദിക, ഗരുഡന്‍തുക്കം, ചവിട്ടുനാടകം, ചാക്യാര്‍ക്കുത്ത്, ചാത്തിരാങ്കം, താലപ്പൊലി, തിടമ്പുനൃത്തം, തിരുവാതിരക്കളി, തെയ്യം, തോല്‍പ്പാവക്കൂത്ത്, നാഗപ്പാട്ട്, പടയണി, പരിചകളി, പാക്കനാര്‍തുള്ളല്‍, പാഠകം, പാണര്‍പാട്ട്, പുലികളി, പുള്ളുവന്‍പാട്ട്, പുനംകളി, ബ്രാഹ്മണിപ്പാട്ട്, ഭദ്രകാളിപ്പാട്ട്, മറത്തുകളി, മാര്‍ഗംകളി, വില്ലടിച്ചാല്‍ പാട്ട്, സംഘക്കളി തുടങ്ങി നിരവധി അനുഷ്ഠാനകലകളാല്‍ കേരളം സമ്പന്നമാണ്.